വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിച്ചു; ഉടമയുടെ സഹോദരൻ അറസ്റ്റിൽ
Nov 21, 2023, 18:01 IST

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയുടെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷ് (35) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വീട്ടിൽ നിന്നാണ് സജിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സജിലേഷ് സഹോദരനോട് സ്കൂട്ടർ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഹോദരൻ നൽകിയില്ല. ഇതിലുള്ള വൈരാഗ്യത്താൽ സജിലേഷ് സ്കൂട്ടർ കത്തിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.