Times Kerala

 ജ്വല്ലറിയുടെ ചുമർ തുരന്ന്​ മോഷണശ്രമം; മധ്യപ്രദേശ് സ്വദേശി പിടിയിൽ

 
ജ്വല്ലറിയുടെ ചുമർ തുരന്ന്​ മോഷണശ്രമം; മധ്യപ്രദേശ് സ്വദേശി പിടിയിൽ
 

രാ​മ​നാ​ട്ടു​ക​ര: ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ന്ന്​ മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശ് രേ​വ ജി​ല്ല​യി​ലെ നെ​ക്മ​ണി സി​ങ് പ​ട്ടേ​ൽ (27) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ചു​മ​ര് തു​ര​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പി​ക്കാ​സ് സം​ഭ​വ​സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.  തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്.

ദു​ബാ​യി​ ഗോ​ൾ​ഡ്​ ജ്വ​ല്ല​റി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ചു​മ​രി​ന്റെ ത​റ നി​ര​പ്പി​ൽ​നി​ന്ന് ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പി​ക്കാ​സ് ഉ​പ​യോ​ഗി​ച്ച് തു​ര​ന്നാ​ണ് ക​ള്ള​ൻ അ​ക​ത്തു ക​യ​റി​യ​ത്. ഉ​ട​ൻ അ​ലാ​റം മു​ഴ​ങ്ങി​യ​തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ശ​ങ്ക​ര​ൻ ജ്വ​ല്ല​റി​ക്ക് അ​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​റ്റു ജീ​വ​ന​ക്കാ​രെ​യും ഉ​ട​മ​യെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ അ​ക​ത്തു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ ഭി​ത്തി തു​ര​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്ത് ക​ള്ള​ൻ ജ്വ​ല്ല​റി​ക്ക് അ​ക​ത്തു നി​ൽ​ക്കു​ക​യും തു​ട​ർ​ന്ന് ഇ​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് അ​ക​ത്തു ക​യ​റാ​ൻ തു​ര​ന്ന ദ്വാ​ര​ത്തി​ലൂ​ടെ പു​റ​ത്തേ​ക്കു​ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related Topics

Share this story