യൂത്ത് കോൺഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; മന്ത്രി പി. രാജീവ്
Nov 21, 2023, 09:22 IST

യൂത്ത് കോൺഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങൾ അവഗണിച്ച് കളയണമെന്നും മന്ത്രി പി. രാജീവ്. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് പ്രധാനപ്പെട്ട ഇടമുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്ത് വിമർശനവും വിയോജിപ്പും ജനങ്ങളെ സാക്ഷി നിർത്തി പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. ഇത് വിപുലമായ പുതിയ ജനാധിപത്യ സംവിധാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.