Times Kerala

 ട്രെ​യി​ന്‍റെ ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി; വാ​തി​ൽ പൊ​ളി​ച്ച് ര​ക്ഷി​ച്ചു
 

 
train

കൊ​ല്ലം: ട്രെ​യി​ന്‍റെ ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. നാ​ഗ​ർ​കോ​വി​ൽ - മം​ഗ​ലാ​പു​രം പ​ര​ശു​റാം എ​ക്സ്പ്ര​സ് രാ​വി​ലെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം നടന്നത്. എ​ൻ​ജി​ന് പു​റ​കി​ലു​ള്ള ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലെ ബാ​ത്ത് റൂ​മി​ൽ ക​യ​റാ​ൻ മ​റ്റ് യാ​ത്രി​ക​ർ ശ്ര​മി​ച്ച​പ്പോ​ൾ ന​ട​ന്നി​ല്ല. നി​ര​ന്ത​രം വാ​തി​ലി​ൽ  മു​ട്ടി വി​ളി​ച്ചി​ട്ടും മ​റു​പ​ടി ഉ​ണ്ടാ​യിരുന്നില്ല. 

വാ​തി​ൽ അ​ക​ത്ത് നി​ന്ന് കു​റ്റി ഇ​ട്ടി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ യാ​ത്ര​ക്കാ​ർ ഉടൻ തന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി വാ​തി​ലി​ൽ ത​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണം ഉണ്ടാകാത്തതിന്റെ തുടർന്ന്  വാ​തി​ൽ പൊളിക്കുകയായിരുന്നു.

ഉ​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന യാ​ത്രി​ക​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ര​ശു​റാം എ​ക്സ്പ്ര​സ് 25 മി​നി​റ്റ് കാ​യം​കു​ള​ത്ത് പി​ടി​ച്ചി​ട്ടു.
 

Related Topics

Share this story