കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കോൺക്രീറ്റ് പാളി തലയിൽ പതിച്ച് യാത്രക്കാരന് പരിക്ക്
Nov 19, 2023, 22:19 IST

കായംകുളം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെ ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരക്ക് പോകാൻ ബസ് കാത്തു നിൽക്കവെയാണ് അപകടം സംഭവിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവാണ്. നേരത്തേയും പലർക്കും പരിക്കേറ്റിട്ടുണ്ട്.