Times Kerala

തൃശൂര്‍ പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു

 
തൃശൂര്‍ പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു
അബുദാബി: തൃശൂര്‍ പാവറട്ടി സ്വദേശി അബുദാബിയിൽ അന്തരിച്ചു. വന്മേനാട് ജുമുഅത്ത് പള്ളിക്കുസമീപം താമസിക്കുന്ന സൈഫുദ്ദീന്‍ (39) ആണ്‌ മരിച്ചത്‌. വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കര്‍ -സൂബൈദ ദമ്പതികളുടെ മകനാണ് സൈഫുദ്ദീന്‍. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷഹീനയാണ് ഭാര്യ. ഏക മകന്‍ സയാന്‍. 

Related Topics

Share this story