Times Kerala

 ഹോസ്റ്റലില്‍ വിളമ്പാന്‍ കൊണ്ടുവന്ന ചട്‌നിയില്‍ ജീവനുള്ള എലി: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍ | A rat was found in the chutney in the hostel food | VIDEO

 
A rat was found in the chutney in the hostel food

 ഭക്ഷണത്തിനൊപ്പം വിളമ്പാന്‍ കൊണ്ടുവന്ന ചട്‌നി പാത്രം തുറന്നപ്പോള്‍ ജീവനുള്ള എലി നീന്തുന്നത് കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഹൈദരബാദിലെ സുല്‍ത്താന്‍പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റും ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികൾ.  ചട്‌നി കൊണ്ടുവന്ന വലിയ പാത്രത്തിനുള്ളില്‍ നീന്തി പുറത്ത് ചാടാന്‍ ശ്രമിക്കുന്ന എലിയുടെ വീഡിയോ വിദ്യാർഥികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സര്‍വ്വകലാശാലയില്‍ വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ നിലവാരത്തേക്കുറിച്ച് ചര്‍ച്ചകള്‍ ഉയരാന്‍ സംഭവം കാരണമായിട്ടുണ്ട്.പലപ്പോഴും രുചിയേക്കാള്‍ ഇത്തരം സംഭവങ്ങളാണ് ആശങ്ക ഉയര്‍ത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. ഒരു തരത്തിലും ഭക്ഷണത്തില്‍ ഇത്തരം സംഭവമുണ്ടാവുന്നത് വച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.


 

Related Topics

Share this story