Times Kerala

കാട്ടുപന്നിക്കൂട്ടം കോഴിഫാമിലെ 350ഓളം കോഴികളെ കടിച്ചുകൊന്നു

 
കാട്ടുപന്നിക്കൂട്ടം കോഴിഫാമിലെ 350ഓളം കോഴികളെ കടിച്ചുകൊന്നു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കോ​ഴി​ഫാ​മി​ലെ 350 ഓ​ളം കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട അ​ൻ​പ​ത്തി​യാ​റ്ത​ട്ട് ഉ​ദ​യ​പു​ര​ത്തെ പെ​ര​ക്കോ​ണി​ൽ ജോ​സി​െ​ന്റ കോ​ഴി​ക​ളെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. 350 ഓ​ളം കോ​ഴി​ക​ളെ കൊ​ന്ന​താ​യി ജോ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. കോ​ഴി​ഫാ​മി​െ​ന്റ പ്ലാ​സ്റ്റി​ക് ഗ്രി​ൽ ത​ക​ർ​ത്താ​ണ് കാ​ട്ടു​പ​ന്നി​ക​ൾ അകത്തേയ്ക്ക് കയറിയത്. 

ചത്ത 350 കോ​ഴി​ക​ളെ അ​യ​ൽ​ക്കാ​രാ​യ യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഴി​ച്ചു​മൂ​ടി. സ​മീ​പ​ത്തെ ചൂ​ര​പ്പൊ​യ്ക​യി​ൽ മാ​ത്യു​വി​െ​ന്റ ക​പ്പ, ചേ​ന എ​ന്നി​വ​യും കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

Related Topics

Share this story