Times Kerala

 ഒരു പിടി നന്മ: പദ്ധതി പഠിക്കാന്‍ ബീഹാറില്‍ നിന്നും സംഘമെത്തി

 
 ഒരു പിടി നന്മ: പദ്ധതി പഠിക്കാന്‍ ബീഹാറില്‍ നിന്നും സംഘമെത്തി
 

ആലപ്പുഴ: ജില്ല ഭരണകൂടം വഴി നടപ്പാക്കുന്ന 'ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി -ഒരു പിടി നന്മ' പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ബീഹാറില്‍ നിന്നുള്ള സംഘം ആലപ്പുഴയിലെത്തി. തിരുവനന്തപുരം ഐ.എം.ജി.യില്‍ പരിശീലനത്തിനെത്തിയ ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിലെ 13 ഉദ്യോഗസ്ഥരാണ് ജില്ലയിലെത്തിയത്. ആലപ്പുഴ കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയ സംഘം അധ്യാപകരും വിദ്യാര്‍ഥികളുമായി സംവദിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 

മുന്‍ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ മുന്‍കൈയ്യടുത്ത് 2023 ജനുവരിയിലാണ് ജില്ലയില്‍ പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 

ജില്ലയിലെ 800 ഓളം സ്‌കൂളുകളില്‍ ഈ പദ്ധതി വിജയകരമായി നടക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ സ്വമനസാലെയാണ് വിവിധ സാധനങ്ങള്‍ സ്‌കൂളുകളിലൂടെ അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കുന്നത്. 
സ്‌കൂളിലെത്തിയ സംഘത്തെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തിരുവനന്തപുരം ഐ.എം.ജി. ഫാക്കല്‍റ്റി അമല ബോണി, വീആര്‍ഫോര്‍ ആലപ്പി പ്രതിനിധി അമൃത എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Related Topics

Share this story