സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി
Sep 6, 2023, 18:56 IST

കാക്കനാട്: സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി. വാഴക്കാല സ്വദേശി ചിറയിൽ വീട്ടിൽ സി.എസ് ബിജുവിന്റെ ഗുഡ്സ് ഓട്ടോയാണ് ആക്രമികൾ തകർത്തത്. സംഭവത്തിന് പിന്നാലെ തൃക്കാക്കര പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച അർധരാത്രിയിൽ ആണ് സംഭവം നടന്നത്. ഓട്ടോയുടെ ഗ്ലാസ് തകർക്കുകയും ടയറുകൾ കുത്തി കീറുകയും ചെയ്തു. 30,000 രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്. വാഴക്കാല ചേരിയിൽ അമൽ റോയിക്കെതിരെ പലിശക്ക് പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
