ഇസ്തിരിപ്പെട്ടിയിൽ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു; അരലക്ഷം രൂപയുടെ നാശനഷ്ടം
Sep 18, 2023, 17:56 IST

തൃശൂര്‍: ഇസ്തിരിപ്പെട്ടിയിൽ നിന്ന് തീപടർന്ന് വീടിന് നാശനഷ്ടം. വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ മടപ്പാട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങളും മേശയും അടക്കം കത്തിനശിച്ചു. ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നതാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ത്ത്യായനിയും മകളും പേരക്കുട്ടികളുമാണു ഇവിടെ താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
