വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
Sep 19, 2023, 22:16 IST

ചെങ്ങമനാട്: ദേശീയപാത കോട്ടായിയിൽ ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.ചെങ്ങമനാട് പറമ്പയം കോടോപ്പിള്ളി വീട്ടിൽ കെ.എം ഹുസ്സനാണ് (74) ചികിത്സയിലിരിക്കെ മരിച്ചത്. സെപ്തംബർ 11ന് രാവിലെ ഒൻപതിന് പുതുവാശ്ശേരിയിലെ വീട്ടിൽ നിന്ന് പറമ്പയത്തുള്ള തറവാട്ട് വീട്ടിലേക്ക് സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് ആലുവ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഹുസ്സനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ച് തലതല്ലി വീണ ഹുസ്സനെ അവശനിലയിൽ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.