കൊടുങ്ങല്ലൂരില്‍ മദ്യപന്‍മാര്‍ തമ്മില്‍ സംഘർഷം ; ഒരാളുടെ പല്ല് ഇടിച്ച് ഇളക്കി |assault case

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയിൽ.
kerala police
Published on

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ മദ്യപന്‍മാര്‍ തമ്മില്‍ ഉണ്ടായ സംഘർഷത്തിൽ പല്ല് ഇടിച്ച് ഇളക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയിൽ. കൂനിയാറ കോളനി സ്വദേശികളായ വാഴൂര്‍ അരുണ്‍, പുത്തന്‍കാട്ടില്‍ വിഷ്ണു എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

അഴീക്കോട് സ്വദേശി ഒറവംതുരുത്തി ജിബീഷിന്റെ മുന്‍നിരയിലെ രണ്ട് പല്ലുകളാണ് ഇടിച്ച് ഇളക്കിയത്. വ്യാഴാഴ്ച രാത്രി എട്ടോടെ പൊക്ലായി ഷാപ്പിലായിരുന്നു സംഭവം ഉണ്ടായത്. വ്യാഴാഴ്ച ഏഴോടെ കള്ള് ഷാപ്പിലെത്തിയ ജിബീഷ് കള്ള് വാങ്ങി കുടിക്കുന്നതിനിടെയാണ് അടിപിടി ഉണ്ടായത്. ജീബീഷ് വാങ്ങിയ കള്ള് അരുണും വിഷ്ണുവും എടുത്ത് കുടിച്ചെന്ന് ആരോപിച്ചതാണ് പ്രശ്‌നങ്ങൾ ഉണ്ടായത്.

തന്‍റെ കള്ള് എടുത്തുകുടിച്ചെന്ന ജിബീഷ് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത അരുണും വിഷ്ണുവും ചേർ‍ന്ന് കരിങ്കല്ല് കൊണ്ട് ആക്രമിച്ചക്കുകയായിരുന്നു. പരിക്കേറ്റ ജിബീഷ് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Related Stories

No stories found.
Times Kerala
timeskerala.com