Times Kerala

 പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് കുട്ടികളുടെ പിതാവായ 26-കാരൻ അറസ്റ്റിൽ

 
 പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് കുട്ടികളുടെ പിതാവായ 26-കാരൻ അറസ്റ്റിൽ
 വിളപ്പിൽശാല: പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ 26-കാരൻ അറസ്റ്റിൽ.  കുണ്ടമൺകടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ്(26) നെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരം വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്.വിളപ്പിൽശാല എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ആശിഷ്, ജി.എസ്.ഐ. ബൈജു, സി.പി.ഒ.മാരായ പ്രജു രാജേഷ്, അജിത് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story