വ്‌ളോഗറുടെ ഹണിട്രാപ്പ്: ഭര്‍ത്താവിനെതിരേ ആലുവയിലും കേസ്

വ്‌ളോഗറുടെ ഹണിട്രാപ്പ്: ഭര്‍ത്താവിനെതിരേ ആലുവയിലും കേസ്
എറണാകുളം: മലപ്പുറത്ത് 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ ദമ്പതിമാരിലെ ഭര്‍ത്താവ് നിഷാദ് ആലുവയില്‍ മറ്റൊരു കേസിലും പ്രതി. ആലുവ നജാത്ത് ആശുപത്രി ആംബുലന്‍സും ജനറേറ്ററും തീവെച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ  സംഭവം നടന്നത്.

25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിയായ കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടില്‍ നിഷാദ് മുഹമ്മദാലി വൈകാതെ പോലീസ് പിടിയിലായി. വിവിധ ആശുപത്രി ആക്രമണ കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ഏലൂക്കരയിലെ വീട്ടിലാണ് നിഷാദും ഭാര്യ റാഷിദയും വാടകയ്ക്ക് താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ മലപ്പുറത്തേയ്ക്ക് മാറുകയായിരുന്നു. അവിടെ പരിചയപ്പെട്ട 68-കാരനെയാണ് തേന്‍കെണിയില്‍പ്പെടുത്തിയത്. ആലുവയിലെ വീട് ഒഴിഞ്ഞിരുന്നില്ല. ഈ വീടാണ് ആളുകളെ കെണിയിലാക്കാന്‍ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം.

Share this story