തൊടുപുഴ പീഡനക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ

news
 ഇടുക്കി: ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തൊടുപുഴ സ്വദേശി വിനീഷ് വിജയനാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ പെൺകുട്ടിയുടെ അമ്മ അടക്കം 14 പേരാണ് ഇതുവരെ അറസ്റ്റിലായത്. പതിനേഴുകാരിയെ ഒന്നര വർഷത്തിനിടെ അമ്മയുടെ ഒത്താശയോടെ പതിനഞ്ചിലധികം പേർ പീഡിപ്പിച്ചെന്നാണ് കേസ്.

Share this story