Times Kerala

 തിരുവനന്തപുരം പോ​ത്ത​ൻ​കോ​ട്ട് ക​ട​യ്ക്ക് നേ​രെ സ​മ​ര​ക്കാ​രു​ടെ അ​തി​ക്ര​മം

 
തിരുവനന്തപുരം പോ​ത്ത​ൻ​കോ​ട്ട് ക​ട​യ്ക്ക് നേ​രെ സ​മ​ര​ക്കാ​രു​ടെ അ​തി​ക്ര​മം
 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം പോ​ത്ത​ൻ​കോ​ട്ട് ക​ട​യ്ക്ക് നേ​രെ സ​മ​ര​ക്കാ​രു​ടെ അ​തി​ക്ര​മം. മ​ഞ്ഞ​മ​ല​യി​ലാ​ണ് സം​ഭ​വം. 15 പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ട​യി​ലെ പ​ഴ​ക്കു​ല​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു. ക​ട അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സം​ഘം അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.

ഹ​ർ​ത്താ​ലി​നി​ടെ സംസ്ഥാനത്ത് അ​ക്ര​മം; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ വ്യാപക ക​ല്ലേ​റ്

കേരളത്തിൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ വ്യാ​പ​ക​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലും എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്തും കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്തു.എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്ത് ആ​ലു​വ​യി​ൽ നി​ന്നും ചേ​ർ​ത്ത​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ രാ​വി​ലെ 6.20ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.ബ​സ് നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ഒ​രേ​സ​മ​യം മു​ന്നി​ലെ​യും പി​ന്നി​ലെ​യും ചി​ല്ലു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ന്നി​ലെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​സ​മ​യം 15ഓ​ളം ആ​ളു​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നു.തിരുവനന്തപുരം, കാ​ര​കോ​ണ​ത്ത് നി​ന്നും വ​ന്ന ബ​സ് അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ​ത്തി​യ​പ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഒ​രേ​സ​മ​യം ബ​സി​ന്‍റെ മു​ന്നി​ലെ​യും പു​റ​കി​ലെ​യും ചി​ല്ലു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു.

Related Topics

Share this story