തീരമൈത്രി ഗാര്‍ഡന്‍സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യതൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം തൈക്കലില്‍ ഹെവന്‍സ് നേഴ്‌സറി ആന്റ് ഗാര്‍ഡന്‍സ് യൂണിറ്റ് ആരംഭിച്ചു. തീരദേശ മേഖലയില്‍ ബദല്‍ ജീവനോപാധി കണ്ടെത്താന്‍ മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകള്‍ വഴി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം ജാന്‍സി ബെന്നി അധ്യക്ഷത വഹിച്ചു. പദ്ധതി തുകയുടെ 75 ശതമാനവും സാഫില്‍ നിന്നും ഗ്രാന്റായാണ് നല്‍കിയത്.

ഫിഷറീസ് അസി. ഡയറക്ടറും സാഫിന്റെ നോഡല്‍ ഓഫീസറുമായ സി. സിമ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ജയറാണി ജീവന്‍, സാഫ് ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗിരീഷ്, തൈക്കല്‍ പളളി വികാരി ഫാ. ടോമി കുരിശിങ്കല്‍ എന്നിവര്‍ സംസാരിച്ചു.