വഞ്ചിയൂരിൽ സ്ത്രീ​യെ ആ​ക്ര​മി​ച്ചയാൾ പി​ടി​യി​ൽ

വഞ്ചിയൂരിൽ സ്ത്രീ​യെ ആ​ക്ര​മി​ച്ചയാൾ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: കുപ്രസിദ്ധമായ മ്യൂ​സി​യം അ​തി​ക്ര​മ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ വ്യാഴാഴ്ച രാ​വി​ലെ വ​ഞ്ചി​യൂ​രി​ല്‍ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. നേ​മം സ്വ​ദേ​ശി ശ്രീ​ജി​തനെയാണ്  പിടികൂടിയത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​യ സ്ത്രീ​യെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ് പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ചികിത്സയിലാണ്.
 

Share this story