ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവം; അഭിഭാഷകനെ ഇന്ന് ചോദ്യം ചെയ്തേക്കും
Jan 25, 2023, 09:34 IST

കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയ ഹൈക്കോടതി അഭിഭാഷകന് സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്. പണം നല്കിയവരില് ഒരാളായ സിനിമാ നിര്‍മാതാവിനെ ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.