ബസിൽ മാലമോഷണം തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
May 15, 2022, 13:55 IST

പന്തളം: ബസ് യാത്രക്കാരിയുടെ ഒന്നരപ്പവെൻറ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിലായി. തൂത്തുക്കുടി അണ്ണാനഗർ ഡോർ നമ്പർ 12ൽ ഗണേശിെൻറ ഭാര്യ ദിവ്യയാണ്(30) അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായത്. പന്തളം-അടൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ മാലയാണ് മോഷണംപോയത്.