റോഡ് നിർമാണം : ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗതനിയന്ത്രണം
Nov 25, 2022, 21:29 IST
ചങ്ങനാശേരി: റോഡ് നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പെരുന്ന മുതൽ കോണ്ടൂർ പാലം വരെ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും പെരുന്ന മുതൽ ആവണിപ്പാലം വരെ പൂർണമായും നിയന്ത്രണം ഉണ്ടാകും. ഇതുവഴിയുള്ള യാത്ര യാത്രക്കാർ ആ ദിവസങ്ങളിൽ ഒഴിവാക്കണമെന്നും മറ്റു വഴികളിലൂടെ തിരിഞ്ഞു പോകണമെന്നും അധികൃതർ അറിയിച്ചു.