ഒഴുക്ക് വീണ്ടെടുക്കാൻ നെയ്യാർ

ഒഴുക്ക് വീണ്ടെടുക്കാൻ നെയ്യാർ
 തിരുവനന്തപുരം:നെയ്യാറിനെ ശോചനാവസ്ഥയിൽ നിന്നും തിരികെ കൊണ്ടുവരാൻ  ജലവിഭവ വകുപ്പ്. ജലസേചന വിഭാഗം മെക്കാനിക്കൽ വിഭാഗം സിൽറ്റ് പുഷർ ഉപയോഗിച്ച് ആറിലെ ചെളിയും പായലും നീക്കം ചെയ്യുന്ന പ്രവർത്തികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. നെയ്യാറിന്റെ വലതുകര കനാലിലാണ് ആദ്യ ഘട്ടത്തിൽ ജോലികൾ ആരംഭിച്ചിരിക്കുന്നത്.മൈലോട്ട് മൂഴി ഭാഗത്ത് കഴിഞ്ഞ ആഴ്ച ജോലികൾക്ക് തുടക്കമായെങ്കിലും വാരിയിടുന്ന ചെളിയും പായലും കരയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള എസ്‌കവേറ്റർ ലഭിക്കാത്തതിനെ തുടർന്ന് ജോലി നിർത്തിവച്ചിരുന്നു. പിന്നീട് എസ്‌കവേറ്റർ എത്തിച്ച് ചൊവ്വാഴ്ചയോടെ ജോലികൾ പുനരാരംഭിച്ചു. ചെളി നീക്കം ചെയ്യുന്നതിന് ആലപ്പുഴ മെക്കാനിക്കൽ ഡിവിഷന്റെ കീഴിലുള്ള എസ്‌കവേറ്റർ കൂടി എത്തിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.13.42 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് പദ്ധതിക്കായി ജലവിഭവ വകുപ്പ് നൽകിയിരിക്കുന്നത്.

Share this story