യാഷ് ഷാജിയ്ക്ക് നവയുഗം ബാലവേദി യാത്രയയപ്പ് നൽകി
Thu, 23 Jun 2022

ഫോട്ടോ: അഭിരാമി ബാലവേദിയുടെ ഉപഹാരം യാഷ് ഷാജിക്ക് കൈമാറുന്നു.
ദമ്മാം: ഉപരിപഠനാർത്ഥം നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ബാലവേദി സെക്രട്ടറി യാഷ് ഷാജിയ്ക്ക് ബാലവേദി കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നൽകി.
ദമ്മാമിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, ബാലവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അഭിരാമി മണിക്കുട്ടൻ ബാലവേദിയുടെ ഉപഹാരം യാഷ് ഷാജിക്ക് കൈമാറി.
ചടങ്ങിൽ നവയുഗം നേതാക്കളായ പദ്മനാഭൻ മണിക്കുട്ടൻ, അനീഷ കലാം, ഷഫീക്ക്, സുറുമി നസീം എന്നിവർ പങ്കെടുത്തു.