മെഗാ ജോബ് ഫെയർ; പ്രചരണം വ്യാജം

job
 എറണാകുളം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നവംബർ 28, 29,30 തീയതികളിൽ തൊഴിൽ മേള നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നോർത്ത് പറവൂർ എ ടു ഇസഡ് സൊല്യൂഷൻസ് കൺസൾട്ടിങ് എന്ന സ്ഥാപനം വാട്സ്ആപ്പ് വഴിയാണ് പ്രചരണം നടത്തുന്നത്. ഈ തൊഴിൽമേളയുടെ നടത്തിപ്പുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗാർഥികൾ വ്യാജ പ്രചാരണത്തിൽ വഞ്ചിതരാകരുതെന്നും എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Share this story