ബെം​ഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു; മാതാപിതാക്കൾ ആശുപത്രിയിൽ

death
 ബെം​ഗളൂരു: കീടനാശിനി ശ്വസിച്ച മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ സ്വദേശിയായ അഹാന (8) യാണ് മരിച്ചത്. ബെം​ഗളൂരു വസന്ത് ന​ഗറിലാണ് ദാരുണ സംഭവം സംഭവം.കുട്ടിയുടെ അച്ഛൻ വിനോദിനേയും അമ്മയേയും ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.വീട് വൃത്തിയാക്കുന്നതിനായി തളിച്ച കീടനാശിനി ശ്വസിച്ചാണ് അപകടമെന്നാണ് വിവരം. ഉറങ്ങി എഴുന്നേറ്റ ഉടനെ വീട്ടുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കുട്ടിയുടെ മരണം.

Share this story