Times Kerala

 ക​ണ്ണൂ​ര്‍ വി​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ര്‍​നി​യ​മ​ന​ത്തി​ല്‍  പി​ണ​റാ​യി വി​ജ​യ​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ പ​രാ​തി

 
pinarayi vijayan
 തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ വി​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ര്‍​നി​യ​മ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ പ​രാ​തി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല​യാ​ണ് പ​രാ​തി നൽകിയിട്ടുള്ളത്.

വി​സി​യു​ടെ ച​ട്ട​വി​രു​ദ്ധ​നി​യ​മ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്ന ഗ​വ​ര്‍​ണ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​​ന്‍റെ ഈ നീ​ക്കം. മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ല്‍ നേ​രി​ട്ടെ​ത്തി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ കഴിഞ്ഞ ദിവസം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്. 

ഇ​തു സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ മൂ​ന്നു ക​ത്തു​ക​ളും ഗ​വ​ര്‍​ണ​ര്‍ പു​റ​ത്തു​വിട്ടിട്ടുണ്ട്. പു​ന​ര്‍​നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് 2021 ഡി​സം​ബ​റി​ല്‍ മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​പ്പോ​ള്‍ ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ അറിയിച്ചിരുന്നു.

ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സം​ബ​റി​ല്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും ക​ത്ത​യ​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​കൊ​ണ്ട് 2022 ജ​നു​വ​രി​യി​ല്‍ മ​റ്റൊ​രു ക​ത്തു​കൂ​ടി അ​യ​ച്ചെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യക്തമാക്കി.
 

Related Topics

Share this story