Times Kerala

 തോളൂർ പഞ്ചായത്തിൽ വനിതകള്‍ക്കായി വ്യവസായ കേന്ദ്രം തുറന്നു 

 
 തോളൂർ പഞ്ചായത്തിൽ വനിതകള്‍ക്കായി വ്യവസായ കേന്ദ്രം തുറന്നു 
 

തൃശൂർ: തോളൂർ പഞ്ചായത്തിലെ വനിതകളെ സ്വയം പ്രാപ്തിയിലേക്കെത്തിച്ച് സമ്പൂർണ്ണ സ്ത്രീ ശാക്തീകരണം കൈവരിക്കാൻ വ്യവസായ സമുച്ചയം നിർമ്മിച്ചു നൽകി തോളൂർ ഗ്രാമപഞ്ചായത്ത്. നിർമ്മാണം പൂർത്തീകരിച്ച വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി നിർവഹിച്ചു. ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മിതമായ വാടകയിൽ സൗകര്യമൊരുക്കുകയാണ് വ്യവസായ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്.

പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയാണ് വകയിരുത്തി 2700 സ്‌ക്വയര്‍ ഫീറ്റിലാണ് വ്യവസായ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 10 മുറികള്‍, ടോയ്‌ലറ്റ്, പാര്‍ക്കിംഗ് ഇടം ഉള്‍പ്പെടെ വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നിർമ്മാണം .

തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി പോൾസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജിമ്മി ചൂണ്ടൽ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, സരസന്മ സുബ്രമണ്യൻ, ഷീന തോമസ് , വി.കെ.രഘുനാഥൻ, ലില്ലി ജോസ്, എ.പി. പ്രജീഷ്, സെക്രട്ടറി സുഷമ പി ,ജിതിൻ എം എസ്, എന്നിവർ പങ്കെടുത്തു.

Related Topics

Share this story