പ്രത്യേക ഓഫറുകളുമായി 'ഫെസ്റ്റീവ് ബൊനാന്‍സ' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

icici
 

കൊച്ചി: ഐസിഐസിഐ ബാങ്ക്  'ഫെസ്റ്റീവ് ബൊനാന്‍സ' എന്ന പേരില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി വിവിധ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ബാങ്കിന്‍റെ ക്രെഡിറ്റ്,  ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇഎംഐ തുടങ്ങിയ സേവനങ്ങള്‍ക്കും 25,000 രൂപ വരെയുള്ള കിഴിവുകളും ക്യാഷ്ബാക്കുകളും ലഭ്യമാകും.  ബാങ്കിന്‍റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഎംഐ അടയ്ക്കുന്ന ഉപയോക്താക്കള്‍ക്കും ഈ ഓഫറുകള്‍ ലഭിയ്ക്കും.

ഉപയോക്താക്കളുടെ ഉത്സവകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റുകള്‍, ആഗോള ആഡംബര ബ്രാന്‍ഡുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പലചരക്ക്, ഓട്ടോമൊബൈല്‍, യാത്ര, ഫര്‍ണിച്ചര്‍, ഡൈനിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലും നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന വന്‍കിട ബ്രാന്‍ഡുകളില്‍ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, ബിഗ്ബാസ്കറ്റ്, ബ്ലിങ്കിറ്റ്, മെയ്ക്ക് മൈ ട്രിപ്, ഐഫോണ്‍ 14, സാംസങ്, അജിയോ, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, എല്‍ജി, ഡെല്‍, സ്വിഗ്ഗി, സൊമാറ്റോ, പിസി ജ്വല്ലേഴ്സ് (പിസിജെ) എന്നിവയും ഉള്‍പ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകളുമായി 'ഫെസ്റ്റീവ് ബൊനാന്‍സ'  അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഭവന,  വസ്തു, വ്യക്തിഗത,  ഇരുചക്ര വാഹന വായ്പകള്‍, ബാലന്‍സ് കൈമാറ്റം തുടങ്ങിയ ബാങ്കിങ് ഉല്‍പന്നങ്ങള്‍ക്കും ഉത്സവകാല ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു.

ഭവന, കാര്‍, സ്വര്‍ണ്ണ, വ്യക്തിഗത വായ്പകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാക്കും. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ 10 ശതമാനം വരെ വിലക്കിഴിവും  ഇലക്ട്രോണിക്സ്, ഗാഡ്ജറ്റ് വിഭാഗത്തിലും ആഗോള ആഡംബര ബ്രാന്‍ഡുകളിലും 10 ശതമാനം ക്യാഷ് ബാക്കും ലഭിയ്ക്കും.

Share this story