ഇന്ത്യയില്‍ 8000 വൈറ്റ് ലേബല്‍ എടിഎമ്മുകളുമായി ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസ്

 ഇന്ത്യയില്‍ 8000 വൈറ്റ് ലേബല്‍ എടിഎമ്മുകളുമായി ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസ്
 

കൊച്ചി: ക്യാഷ് ഡിജിറ്റല്‍ പെയ്മെന്‍റ് സേവന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസ് ഇന്ത്യയിലെ 8000രാമത് ഹിറ്റാച്ചി മണി സ്പോട്ട് എടിഎം സ്ഥാപിച്ച് പുതിയ നാഴികക്കല്ല് പിന്നിട്ടു.  ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസ് സ്ഥാപിച്ച്, സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്ന വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ക്ക് 2014-ലാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചത്.കഴിഞ്ഞ 12 മാസങ്ങളില്‍ ഹിറ്റാച്ചി എടിഎമ്മുകള്‍ക്ക് 35 ശതമാനം വളര്‍ച്ചയാണു കൈവരിക്കാനായത്. 2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള വൈറ്റ് ലേബല്‍ എടിഎമ്മുകളില്‍ 23 ശതമാനവും ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസിന്‍റേതാണ്. 29 സംസ്ഥാനങ്ങളിലും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും എടിഎം സാന്ദ്രത വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ റുസ്തം ഇറാനി പറഞ്ഞു.

Share this story