ഹര്‍ത്താല്‍ : സംസ്ഥാനത്ത് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. 170 പേര് വിവിധ അക്രമങ്ങളില്‍ പ്രതികളായി അറസ്റ്റിലായി. കരുതല്‍ തടങ്കലിലാക്കിയവരുടെ എണ്ണം 368 ആണ്. സംസ്ഥാനത്തു വ്യാപക അക്രമ മാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഹർത്താലിൽ ഉണ്ടായത്.

ഹർത്താൽ അനുകൂലികൾ നിരത്തിലിറങ്ങിയ കെഎസ്ആർടിസി ബസുകൾ അടിച്ചു തകർത്തു. സർക്കാർ കണക്ക് 70 ബസുകൾ തകർത്തതായാണു . ഹർത്താൽ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ പൂർണമായിരുന്നു. ആക്രമണ൦ കടകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും ഉണ്ടായി. പലയിടത്തും സ്വകാര്യ വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായി. നിർബന്ധിച്ച് തുറന്ന സ്ഥാപനങ്ങൾ പലതും അടപ്പിച്ചു. .