സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി. എസ്. സി. പരീക്ഷ പരിശീലനം ജൂലൈ ഒന്ന് മുതൽ

psc
      ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഗസ്റ്റിൽ നടത്തുന്ന പ്ലസ് ടു തല പ്രാഥമിക പരീക്ഷയുടെ മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.  പരിശീലനം സൗജന്യമാണ്.  ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് 8078857553, 9847009863, 9656077665. 

Share this story