Times Kerala

 അറക്കുളത്ത് വനഭൂമി കൈയേറ്റം;നടപടിയെടുക്കാതെ അധികൃതർ

 
അറക്കുളത്ത് വനഭൂമി കൈയേറ്റം;നടപടിയെടുക്കാതെ അധികൃതർ
 മൂലമറ്റം:അറക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വന ഭൂമി കയ്യേറിയിട്ടും അധികൃതർ കാര്യമായ നടപടികൾ എടുക്കുന്നില്ലെന്ന് പരാതി..പതിനഞ്ച് ഏക്കറോളം സ്ഥലം കയ്യേറിയെന്നാണ് പറയുന്നത്.പതിപ്പള്ളി മേമുട്ടംകുട്ടി വനമാണ് സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുന്നത്.കോൺക്രീറ്റ് കാലുകളിൽ മുള്ളു കമ്പിയിട്ടാണ് കയ്യേറ്റം. ചിലർ വനം ഭൂമിയിൽ കെട്ടിടങ്ങളും ഉയർത്തി.തൊടുപുഴ താലൂക്കിന്റെയും പീരുമേട് താലൂക്കിന്റെയും അതിർത്തിയിലാണ് കയ്യേറ്റം. അടി ക്കാടുകൾ വെട്ടി പുറമേ നിന്ന് ആരുടേയും ശ്രദ്ധ എത്താത്ത രീതിയിൽ കാപ്പി,തേയില തുടങ്ങിയവ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.നിരവധി മരങ്ങളും വെട്ടിക്കടത്തുകയും ചെയ്യുന്നുണ്ട്.

Related Topics

Share this story