ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

 ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
 കോ​ഴി​ക്കോ​ട്: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും താ​മ​ര​ശേ​രി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബേ​ബി പെ​രി​മാ​ലി​ൽ വാഹനാപകടത്തിൽ മരിച്ചു. ഇ​ന്ന് പുലർച്ചെയുണ്ടായ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.എ​റ​ണാ​കു​ള​ത്ത് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് നി​ന്ന് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ മ​ണാ​ശേ​രി​യി​ൽ വ​ച്ച് എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.  ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​റി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Share this story