തൃക്കാക്കരയിൽ നേരിട്ട് കളത്തിലിറങ്ങാൻ മുഖ്യമന്ത്രി
Sat, 14 May 2022

തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി തെരഞ്ഞെടുപ്പ് ഏകോപനം നേരിട്ട് നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും മുഖ്യമന്ത്രി പ്രചരണം ഏകോപിപ്പിക്കുക. കൂടാതെ ഇന്നു മുതൽ ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കും. 60 എംഎൽഎമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും.