Times Kerala

മതഭീകരവാദത്തിന്‍റെ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍

 
172


കൊച്ചി: മതഭീകരവാദത്തിന്‍റെ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍.  ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണ്  എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.  ഭരണപ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 ഭീകരവാദത്തിന്‍റെ തെളിവാണ് കോഴിക്കോടുനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം.  നിര്‍ബാധം ആയുധ പരിശീലനം നടത്താമെന്ന അവസ്ഥയാണിപ്പോൾ.  സംസ്ഥാനത്തെ പോലീസ് പലതവണ കേന്ദ്ര ഇന്‍റലിജന്‍റ്സ് സംവിധാനം  മുന്നറിയിപ്പ് നല്‍കിയിട്ടും മുഖവിലയ്ക്കെടുക്കുന്നില്ല.  രണ്ട് മുന്നണികള്‍ക്കും മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും അതിന് മൗനാനുവാദമാണ്. എന്തുകൊണ്ട്  കേരളത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടിയില്ല.  പല മതസംഘടനകള്‍ക്കും താലിബാന്‍റെ മനസാണ്.   ഇടത് യുവജന സംഘടനകള്‍ക്ക് ഒരു പെണ്‍കുട്ടിയെ വേദിയില്‍നിന്ന് സമസ്ത നേതാവ് ഇറക്കിവിട്ടതിനെ എംഎസ്എഫ് പിന്തുണയ്ക്കുമ്പോള്‍ മൗനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story