യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

 യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ  യുവാവ് അറസ്റ്റിൽ
 തൃശ്ശൂർ: യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാങ്ങാട്ടുഞാലിൽ ശിവശങ്കരൻ എന്ന 48-കാരനെയാണ്  എസ്.ഐ ബിന്ദുലാൽ അറസ്റ്റ് ചെയ്തത്.

യുവതി പശുക്കളെ കൊണ്ടുപോകുന്നതിനിടെ പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിന് സമീപത്തെ കനാൽ പാലത്തിൽ നിർത്തിയിട്ട ബൈക്ക് മാറ്റാൻ പറഞ്ഞ വിരോധത്തിൽ കൈയേറ്റം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Share this story