Times Kerala

സംസ്ഥാനത്ത് 8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ് 

 
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം 
 

തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ചതിനു പിന്നാലെ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ഊർജ്ജിത ശ്രമങ്ങളുമായി ആരോഗ്യ വകുപ്പ്.ഭക്ഷ്യസുരക്ഷാ വിഭാ​ഗവുമായി ചേർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയെങ്കിലും ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.അതിനിടെ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ എട്ട് പേർക്കു കൂടി സമാനമായ ലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ടുണ്ട്. 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്.സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ ഉൾപ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോ​ഗ്യ വകുപ്പ് വിശ​ദ പരിശോധന നടത്തിയത്.

Related Topics

Share this story