പോക്സോ കേസിൽ 63കാരൻ പൊലീസ് കസ്റ്റഡിയിൽ
Sep 18, 2023, 09:32 IST

കക്കോടി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 63കാരൻ പൊലീസ് പിടിയിൽ. മക്കട കോട്ടൂപ്പാടം ഇല്ലത്ത് താഴത്ത് അഷ്റഫിനെയാണ് ഞായറാഴ്ച എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ്കുമാറും സംഘവും ചേർന്ന് പിടികൂടിയത്. ഐസ് പ്ലാന്റിലെ കംപ്രസർ മെക്കാനിക്കായ അഷ്റഫിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തപ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.