Times Kerala

അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന: കൊച്ചിയില്‍ എംഡിഎംഎയുമായി 51കാരനും യുവതിയും പിടിയിൽ
 

 
അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന: കൊച്ചിയില്‍ എംഡിഎംഎയുമായി 51കാരനും യുവതിയും പിടിയിൽ

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ കൈവശം വച്ച കേസില്‍ 51കാരനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പിസി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് ഇടപ്പള്ളിയിലെ അപ്പാർട്ട്‌മെന്റിൽ വച്ച് പിടികൂടിയത്. ഇവരിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ 2.70 ഗ്രാം എംഡിഎംഎ, 0.14 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

 ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് എംഡിഎംഎ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചു.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 
 

Related Topics

Share this story