പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ യുവാവിൽ നിന്ന് 4 .310 കിലോഗ്രാം കഞ്ചാവ് പിടികൂടി
Nov 21, 2023, 20:55 IST

പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ യുവാവിൽ നിന്ന് 4 .310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറ്റിങ്ങൽ സ്വദേശി ദേവഹാസന്റെ (26) ബാഗിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.
ഇതിന് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരും. ആന്ധ്രയിലെ കോട്ടയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.