അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം ചാലക്കുടിയിൽ നിന്ന് പിടികൂടി

330

തൃശൂർ : അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം ചാലക്കുടിയിൽ നിന്ന് പിടികൂടി.  കാറിൽ നിന്നും വിദേശ മദ്യം പിടികൂടിയത് രാവിലെ ഏഴ് മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ. ചാലക്കുടി കോടതി ജംങ്ഷനിൽ ആയിരുന്നു സംഭവം.

മദ്യം കണ്ടെത്തിയത്  മാഹി സ്വദേശി രാജേഷ് എന്നയാളുടെ വാഹനത്തിൽ നിന്നാണ്. മദ്യം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു.   സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ വിലക്ക് മാഹിയിൽ നിന്നും ലഭ്യമാകുന്ന മദ്യം എത്തിച്ചു വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. ഇയാൾ മദ്യം സമാനമായ രീതിയിൽ നിരവധി പ്രാവശ്യം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share this story