വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്‌

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്‌
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 22 പേര്‍ക്ക് പരിക്ക്. എറണാകുളം പനങ്ങാട് ചെമ്മീന്‍ കെട്ടിലെ ജീവനക്കാരായ സ്ത്രീകളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലര്‍ ആണ് മറിഞ്ഞത്. ആനച്ചാല്‍ വണ്ടര്‍വാലി പാര്‍ക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് ട്രാവലര്‍ മറിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാറിലേക്ക് സന്ദര്‍ശനത്തിനായി എത്തിയത്. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് എറണാകുളത്തേക്ക് തിരിച്ച് പോകുന്ന വഴിയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഡ്രൈവര്‍ നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി.

ട്രാവലര്‍ ഡ്രൈവര്‍ പാങ്ങാട് ഞാവതടത്തില്‍ സുധന്‍ (56) യാത്രക്കാരായിരുന്ന ചാത്തമ്മ സ്വദേശികളായ സുശീല (50), രമണി, പി.കെ ശാന്ത (64), അശോകന്‍ (58), വേലായുധന്‍ (61), സീനത്ത് (56), കുഞ്ഞുപെണ്ണ് (70), ഇന്ദിര (47),വത്സല (45), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകള്‍ ശ്രീലക്ഷ്മി (7), പി എ രാധ (57), പനങ്ങാട് സ്വദേശികളായ പച്ച (68), അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) അനാമിക(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടന്‍ തന്നെ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Share this story