ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20.1 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോർഡ് നേട്ടമാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
2023 ജനുവരി മുതൽ ജൂണ്‍ വരെയുള്ള കാലയളവിൽ 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികൾ ആണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതെന്നും 2022 ൽ ഇതേ കാലയളവിൽ 88,95,593 ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 20.1 ശതനമാനം സഞ്ചാരികളാണ് അധികമായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
