Times Kerala

 180 സിം ​കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് ആ​ക്ടീ​വാ​യി; പ്ര​തി വ​ല​യി​ലുമായി

 
180 സിം ​കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് ആ​ക്ടീ​വാ​യി; പ്ര​തി വ​ല​യി​ലുമായി
 

മ​ല​പ്പു​റം: സിം ​കാ​ർ​ഡു​ക​ളെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ അ​ബ്ദു​ല്‍ ഷ​മീ​ർ അ​റ​സ്റ്റി​ലാ​യ​ത് 180ഓ​ളം ബി.​എ​സ്.​എ​ൻ.​എ​ൽ സിം ​കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് ആ​ക്ടീ​വാ​യ​തി​നെ തു​ട​ർ​ന്ന്. 2023 ന​വം​ബ​റി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്‍റെ 180ഓ​ളം സിം ​കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് ആ​ക്ടീ​വാ​യെ​ന്നും പി​ന്നീ​ട്​ ഇ​വ ഡീ-​ആ​ക്ടി​വേ​റ്റാ​ക്കി, മ​റ്റു സേ​വ​ന​ദാ​താ​ക്ക​ളി​ലേ​ക്ക്​ പോ​ർ​ട്ട്​ ചെ​യ്​​തെ​ന്നു​മു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ത​ട്ടി​പ്പ്​ പു​റ​ത്തു​വ​ന്ന​ത്.

ഒ​രേ ദി​വ​സം​ത​ന്നെ വി​വി​ധ പ്രൊ​വൈ​ഡ​ർ​മാ​രു​ടെ സിം ​കാ​ർ​ഡ്​ ഒ​രാ​ളു​ടെ പേ​രി​ൽ​ത്ത​ന്നെ ആ​ക്ടീ​വാ​യ​താ​യും ക​ണ്ടെ​ത്തി. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ​​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ബ്ദു​ല്‍ ഷ​മീ​റി​നെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പോ​ർ​ട്ട്​ ചെ​യ്ത ന​മ്പ​റു​ക​ളി​ലു​ള്ള സിം ​കാ​ർ​ഡു​ട​മ​ക​ളു​ടെ ​മേ​ൽ​വി​ലാ​സം പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രാ​രും ഇ​ത്ത​ര​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ സിം ​കാ​ർ​ഡ്​ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഈ ​മാ​സ​ങ്ങ​ളി​ൽ മ​റ്റു ക​മ്പ​നി​ക​ളു​ടെ സിം ​കാ​ർ​ഡ് ഇ​വ​ർ എ​ടു​ത്തി​രു​ന്ന​താ​യും ബോ​ധ്യ​മാ​യി. ഉ​പ​ഭോ​ക്​​താ​വി​ന്‍റെ ചി​​ത്ര​വും രേ​ഖ​ക​ളും അ​വ​ര​റി​യാ​തെ ഉ​പ​യോ​ഗി​ച്ച​തി​ന്​ ഐ.​ടി ആ​ക്ട്​ 66 സി ​പ്ര​കാ​ര​വും വ​ഞ്ച​ന​ക്കു​റ്റ​ത്തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ങ്ങ​നെ ജ​ന​റേ​റ്റ്​ ചെ​യ്ത സിം ​കാ​ർ​ഡു​ക​ൾ മ​റ്റേ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത്​ അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 

Related Topics

Share this story