Times Kerala

 15 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; സ്വകാര്യബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

 
 15 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; സ്വകാര്യബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന 15 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വ​ട്ടം​കു​ളം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ അ​ബ്ദു​ൽ റ​സാ​ഖിനെയാണ്(48) അറസ്റ്റ് ചെയ്തത്. ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന, പ​ട്ടാ​മ്പി-​എ​ട​പ്പാ​ൾ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, സ്കൂ​ളി​ലെ​ത്തി​യ പെ​ൺ​കു​ട്ടി സംഭവത്തെപ്പറ്റി  അ​ധ്യാ​പ​ക​രോ​ട്  പറയുകയും ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Related Topics

Share this story