Times Kerala

യു.പിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു

 
death
ലഖ്നോ: ഉത്തർപ്രദേശിൽ പതിനഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മനസിലാക്കിയ പ്രതികളിലൊരാളായ ജഗദീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.  

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്‍റെ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് മൂന്ന് പേരടങ്ങുന്ന സംഘം കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്. നടന്നുപോകുകയായിരുന്ന കുട്ടിയെ ഓട്ടോയിലേക്ക് ബലമായി കയറ്റിയ സംഘം സമീപത്തെ ഇഷ്ടിക ചൂളയിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 
 

Related Topics

Share this story