Times Kerala

 11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു; യുവാവ്  പിടിയിൽ 

 
arrest
 കൂത്തുപറമ്പ്:  11 കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലിനെയാണ്(28) കൂത്തുപറമ്പ് പൊലീസ് പിടികൂടിയത് . ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത് . മദ്‌റസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയാണ്  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു.എന്നാൽ, പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറി.കാസര്‍കോട് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .അതെസമയം മദ്‌റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്‌റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്.

Related Topics

Share this story