Times Kerala

കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ച സംഭവം; പ്ര​തി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും

 
കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ച സംഭവം; പ്ര​തി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പ്രി​യ​ര​ഞ്ജ​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും. ഇ​യാ​ള്‍​ക്കെ​തി​രേ 302-ാം വ​കു​പ്പ് ചു​മ​ത്താ​നാ​ണ് തീരുമാനിച്ചിരിക്കുന്നത്. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ ആ​ദി​ശേ​ഖ​ര​ന്‍ ആ​ണ് മ​രി​ച്ച​ത്.  കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യു​ടെ​യും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.  ഓ​ഗ​സ്റ്റ് 31ന് ​പു​ളി​ങ്കോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ആ​ദി​ശേ​ഖ​ര​ന്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത്.  പൂ​വ​ച്ച​ലി​ല്‍ ക്ഷേ​ത്ര മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് യു​വാ​വ് ബ​ന്ധു​വാ​യ 10 വ​യ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

Related Topics

Share this story