വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്‌; എ. വിജയരാഘവന്‍

വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്‌; എ. വിജയരാഘവന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 20 നു നടക്കാനിരിക്കെ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ് യോഗം കടന്നിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 21 മന്ത്രിമാരില്‍ കൂടുതല്‍ പറ്റില്ലെന്നതു കൊണ്ടാണ് എല്‍.ജെ.ഡിയെ ഒഴിവാക്കിയത്. കഴിഞ്ഞ തവണ 13 മന്ത്രിമാരുണ്ടായിരുന്ന സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാര്‍ മാത്രമാണുള്ളത്. എല്‍.ജെ.ഡിയുടെ കൂടി സമ്മതത്തോടെയാണ് മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share this story